Magical thoughts ll
- Niharika
- Oct 2, 2020
- 1 min read
Updated: May 3
I wrote this in Malayalam, around two years ago. Attempting a rough translation into English here (scroll down). Hope you enjoy it and don't forget to put down your thoughts in the comments.
പ്രകൃതിയിൽ രണ്ട് കാര്യങ്ങളുടെ മാന്ത്രികതയാണ് എനിക്ക് ഏറ്റവും ഇഷ്ടം- വെള്ളവും കാറ്റും. വെള്ളം പല പല രൂപങ്ങളിലായി മാന്ത്രികത സൃഷ്ടിക്കുന്നു. വെള്ളച്ചാട്ടമായി, അരുവിയായി, കടലായി, ഐസുമലയായി, മഴയായി, മഞ്ഞായി, ആലിപ്പഴമായി, പുൽക്കൊടിത്തുമ്പിലെ തുഷാരമായി, അത് അതിന്റെ മാന്ത്രികത പ്രകടിപ്പിക്കുന്നു. കാറ്റ്- എല്ലാം ഇല്ലാതാക്കുന്ന ചുഴലിയോ മരുഭൂമിയിലെ ചുടുകാറ്റോ അല്ല- സായാഹ്നങ്ങളിലെ കടൽക്കാറ്റും, മലയോരങ്ങളിലെ ഇളംകാറ്റും. മനസ്സിലെ വേദനകളും സംഘർഷങ്ങളുമെല്ലാം ഞൊടിയിടയിൽ ഒഴുക്കിക്കളയുന്ന തണുത്ത കാറ്റ്. ഇവ രണ്ടും കേവലം നയനാനന്ദകരമല്ല. മറിച്ച്, കണ്ണിനും കാതിനും തുടങ്ങി പഞ്ചേന്ദ്രിയങ്ങൾക്കെല്ലാം സുഖകരമായ, മനസ്സിന് ഊർജദായകമായ പ്രകൃതിപ്രതിഭാസങ്ങളാണ്. ഇവ ഒഴുകുമ്പോൾ ശരീരവും മനസ്സും ശാന്തമാകുന്നു. നവോന്മേഷം ലഭിക്കുന്നു. അതാണതിന്റെ മാന്ത്രികത...മായാജാലം...
I love the magic of two things in nature- wind and water. Water creates magic in various forms. As rain, as snow, as hail or as a dewdrop on the grass. As a waterfall, a stream, a sea, or an iceberg, it displays its magic. Wind- not cyclones that destroy everything or the hot desert wind but the gentle breeze of the mountains and the beaches. The cool wind that takes away the pain and conflicts of mind, in seconds. These natural phenomena are not just pleasing to the eyes. They please all the senses, energize and excite our mind too. When wind and water flow, the mind and the body become serene. That is the magic of wind and water.
Deep --FIW
Acha kaam kiya hai tune nihu! Aise hi likhte rehna!